എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷവിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും
ചേളാരി: മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടത്താന്‍ എസ്.കെ.ഐ.എം.വി.ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.മദ്‌റസ ആറാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും 95% മാര്‍ക്ക് നേടുന്നവര്‍ക്ക് 2000/- രൂപയും 90% മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് 1000/- രൂപയും ലഭിക്കും. 60% മാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്...