സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച സംഭവം ; ഗിരികുമാറിന്റെ അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയെന്ന് ബിജെപി
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍. ബിജെപി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും , നഗരസഭ കൗണ്‍സിലറുമാണ് പിടിയിലായ ഗിരികുമാര്‍.
2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വര്‍ഷം രണ്ട് അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സുധാര്‍ ആരോപിച്ചു.
ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്...