Tag: School kalolsav

വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു
Local news, Other

വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു

പെരുവള്ളൂർ: 34-മത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു പെരുവള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി തങ്കയുടെ അധ്യക്ഷതയിൽ എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ കലോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് വലിയോറ ചിനക്കൽ അബ്ദുറഹ്മാന് ഉപഹാരം നൽകി ആദരിച്ചു. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കലോത്സവം പതിനാറാം തീയതി അവസാനിക്കും. 109 സ്കൂളുകളിൽ നിന്നായി ഒൻപതിനായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്നുണ്ട്. 12 വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. സ്കൂൾ പ്രിൻസിപ്പൽ എംപി ദിനീഷ് കുമാർ സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ് മേള വിശദീകരണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ച...
Culture

ഇനി 4 നാൾ കലയുടെ പൂരം; ഉപജില്ലാ കലാമേളക്ക് 13 ന് തിരൂരങ്ങാടിയിൽ തിരിതെളിയും

തിരൂരങ്ങാടി : ഈ വർഷത്തെ പരപ്പനങ്ങാടി ഉപജില്ല കേരള സ്കൂൾ കലോൽസവം  നവംബർ 13ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ മുഖ്യാതിഥിയാകും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലാണ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നത്.ഉപജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗൽഭരും  പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന  കലാമേളയിൽ നൂറോളം വിദ്യാലയങ്ങളിലെ അയ്യായിരത്തിലധികം പ്രതിഭകൾ ഒൻപത് വേദികളിലായി  മാറ്റുരയ്ക്കുന്നുണ്ട്. തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലായി ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര,നാദം , കേളി എന...
Local news, Malappuram, Other

വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : നവംബർ 13 മുതല്‍ 16 വരെ നടക്കുന്ന 34-മത് വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്ക് നല്‍കി പ്രകാശനം ചെയ്തു. പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെടി സാജിത, പബ്ലിസിറ്റി ചെയർമാനും പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആയിഷ ഫൈസൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ്, പ്രിൻസിപ്പൽ എം പി ദിനീഷ് കുമാർ, മീഡിയ പബ്ലിസിറ്റി കൺവീനർ മുസ്ഫർ മായക്കര, കെ പി സൽമാനുൽ ഫാരിസ്, ടി ടി വാസുദേവൻ,ദീപു കുമാർ,പഴേരി മുഹമ്മദ് കുഞ്ഞുട്ടി, ഷറഫു പെരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. സബ്ജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചതിൽ ലഭിച്ച 22 ലോഗോയിൽ ചിത്രകാരൻ വലിയോറ ചിനക്കൽ കെ അബ്ദുറഹ്മാൻ രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 230 വിഭാഗം...
Local news

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ കലോത്സവം സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം റിഥം 2K22 സമാപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി നിർവ്വഹിച്ചു. പട്ടുറുമാൽ ഫെയിം മെഹറിൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഇരുവഴിഞ്ഞി പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട നാല് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ വിദ്യാലയത്തിലെ കെ.കെ. ഉസ്മാൻ കൊടിയത്തൂരിനെയും ശാസ്ത്ര ഗവേഷണ മികവിന്റെ അംഗീകരമായ വേൾഡ് സയന്റിഫിക് ഇൻഡക്സിൽ ഇടം നേടിയ വിദ്യാലയത്തിലെ ഡോ: ടി.പി റാഷിദിനെയും ആദരിച്ചു. https://youtu.be/zebEuj0uUTQ വീഡിയോ പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടി.സി അബ്ദുൽ നാസർ, കെ.ഇബ്രാഹീം, പി. ഷഹീദ , യു.ടി.അബൂബക്കർ ,ടി.വി റുഖിയ, എം. സുഹൈൽ, ടി. മമ്മദ് എന്നിവർ പ്രസംഗിച്ചു....
error: Content is protected !!