Tag: School mela

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ
Local news

വേങ്ങര ഉപജില്ലാ സ്കൂൾ കലോൽസവ നഗരിയിൽ കർമ നിരതരായി ട്രോമാ കെയർ വളണ്ടിയർമാർ

തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു നവംബർ നാലിന് കലോത്സവം ആരംഭിച്ചത് മുതൽ സമാപന ദിവസമായ വ്യാഴാഴ്ച അർദ്ധ രാത്രി വരെ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി. നാല് ദിവസം തുടർച്ചയായി രാപകൽ വ്യത്യാസമില്ലാതെ കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി സംഘാടക സമിതി ഉപഹാരം നൽകി ആദരിച്ചു. തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്...
Education

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലാമേള സമാപിച്ചു

ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, സി.ബി.എച്ച്.എസ്. എസ് വള്ളിക്കുന്ന്, ജി.യു.പി.എസ് അരിയല്ലൂർ, ജി.എം.യു.പി.എസ് പാറക്കടവ് ജേതാക്കൾ മൂനിയുർ : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവ സമാപന സമ്മേളനം തബല ഗിന്നസ് ജേതാവ് സുധീർ കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. മാനേജർ പി.കെ മുഹമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ എം.കെ. ഫൈസൽ, സി.മുഹമ്മദ് മുനീർ, താഹിർ കൂഫ, ഒ. ഷൗക്കത്തലി, അഹമ്മദ് കബീർ, കെ.പി വിജയകുമാർ, ഹാഷിഖ് ചോനാരി, എം.പി ഖൈറുന്നീസ, കെ.എന്‍ പ്രമോദ്, കെ.എസ് ബിനു, പി.വി. ഹുസൈൻ, പി.സുധീർ, എ.വി അക്ബറലി, ഇർഷാദ് ഓടക്കൽ, ഡി.വിപിൻ, മുജാഹിദ് പനക്കൽ, എം.അലി അസ്ഹർ, കെ.കെ ഷബീറലി, പി.മീര, കെ.വി.അബ്ദുൽ ഹമീദ്, ഇ ഷമീർ ബാബു, എ.മുഹമ്മദ് ഇർഫാന്‍, എം.പി മഹ്റൂഫ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. എൽ.പി ജനറൽ വിഭാഗത്തിൽ ജി.എം.യു.പി.എസ് പാറക്കടവ്, ജി.യു.പി.എ...
Entertainment

പരപ്പനങ്ങാടി ഉപജില്ല കലോൽസവം സമാപിച്ചു; എസ്എൻഎംഎച്ച് എസ്എസ് പരപ്പനങ്ങാടി, സിബിഎച്ച്എസ്എഎസ് വള്ളിക്കുന്ന് ജേതാക്കൾ

യു പി യിൽ ചിറമംഗലം, എൽപിയിൽ വെളിമുക്ക് സ്കൂൾ ചാമ്പ്യന്മാരായി തിരൂരങ്ങാടി : നാലു ദിനങ്ങളിലായി തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന് പരിസമാപ്തിയായി.ജനറൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ്.എൻ. എം. എച്ച്. എസ്. എസ് പരപ്പനങ്ങാടിയും ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ എ. യു. പി. എസ് ചെറമംഗലവും എൽ പി വിഭാഗത്തിൽ എ യു പി എസ് വെളിമുക്കും ജേതാക്കളായി. അറബിക് കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ഒ. യു. പി എസ് തിരൂരങ്ങാടിയും എൽ പി വിഭാഗത്തിൽ എ. എം. എൽ. പി എസ് പെരുന്തൊടിപ്പാടവും വിജയികളായി. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ജി. യു.പി. എസ് അരിയല്ലൂരുമാണ് ജേതാക്കൾ. സമാപന സമ്മേളനത്തിൽ തിരൂരങ്ങാടി നഗരസഭ ചെ...
Kerala

സ്കൂൾ കലോത്സവം കോഴിക്കോട്, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനത്തിലും ജനുവരി ആദ്യത്തിലുമായി കോഴിക്കോട്ട് നടത്തും. സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്ത് നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും. ഒന്നാം പാദവാർഷിക പരീക്ഷ ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്ക് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കും. അധ്യയനം തുടങ്ങാൻ വൈകിയതിനാൽ പ്ലസ് ടു വിദ്യാർഥികൾക്ക് പാദവാർഷിക പരീക്ഷ നടത്തേണ്ടതില്ല...
error: Content is protected !!