Tag: Scooter

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു
Feature, Information

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

തിരൂര്‍ : തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കിയ മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പഞ്ചായത്തുകളിലെ 15 പേര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടറുകള്‍ നല്‍കിയത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ ശ്രീനിവാസന്‍, പി. പുഷ്പ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫുക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കുമാരന്‍, ഉഷ കാവീട്ടില്‍, ടി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. ...
Crime

അപകടരമായ ഡ്രൈവിങ്; പ്രതികരിച്ച സഹോദരിമാരെ മർദിച്ചയാൾക്കെതിരെ എടുത്തത് നിസാര വകുപ്പെന്ന്

അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്കൂട്ടർ യാത്രക്കാരായ സഹോദരിമാരെ നടുറോഡിൽ യുവാവ് മർദിച്ചു. തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പേരിൽ യുവതികളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തിൽ കഴിഞ്ഞ 16-നാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മൻസിലിൽ അസ്‌ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദനമേറ്റത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികൾ പറഞ്ഞു. ഹോണടിച്ച് മുന്നോട്ടുപോയ സ്കൂട്ടർ പാണമ്പ്രയിലെ ഇറക്കത്തിൽ യുവാവ്...
error: Content is protected !!