Tag: Scooter accident

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു വേങ്ങര സ്വദേശി മരിച്ചു
Accident

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു വേങ്ങര സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയായ പറപ്പൂർ കടവത്ത് പോക്കർ , സുലൈഖ ദമ്പതികളുടെ മകൻ ഫസലു റഹ്മാൻ (28) ആണ് മരിച്ചത്. നന്നമ്പ്ര ചെറുമുക്കിലെ ലൈബ ചിക്കൻ സ്റ്റാളിലെ ജീവനക്കാരൻ ആണ്. ഇന്ന് അവധി എടുത്ത് പുതന ത്താണി യിൽ ഒരാളെ കാണാൻ പോയതായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
പ്രതിശ്രുത വരൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു
Accident

പ്രതിശ്രുത വരൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്. ജൂലൈ 16 ന് യുവാവിന്റെ വിവാഹംനടക്കാനിരിക്കെയാണ് അപകട മരണം. പള്ളിക്കല്‍ ബസാറില്‍ കോഴിക്കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ ഹമീദ് ഇന്നലെ ഉച്ചയോടെ സ്‌കൂട്ടറില്‍ റൊട്ടിപ്പീടികയിലേക്ക് പോകവേ ടൗണിന് സമീപം വെച്ച് സകൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന യുവാവിനെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഫാസില, ബുഷറ, മുബശ്ശിറ, ദില്‍ഖാസ്, ഫിദ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നെടുങ്ങോട്ട് മാട് പള്ളി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. ...
Accident, Information

സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്ക് പോകുന്നവഴി സ്‌കൂട്ടര്‍ അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴി സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി സി.എ. അസീസിന്റെയും പുതിയപുര ഉസ്താദിന്റവിടെ ആയിശബിയുടെയും മകളായ മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. പന്തീരാങ്കാവില്‍ വച്ചാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുല്‍ സഫ'യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം....
Accident

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയപാതയിൽ കരുമ്പിൽ വെച്ചാണ് അപകടം. സ്കൂട്ടറിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന്, റോഡരികിൽ വണ്ടി നിർത്തി സുഹൃത്തിനെ കാത്തു നിൽക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാർ ആയതിനെ തുടർന്ന് സർവീസ് സെന്ററിൽ നിർത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു. മാതാവ് സാജിദ. സഹോദരി നാജിയ നസ്രിൻ...
error: Content is protected !!