Tag: Scooter car accident

തെയ്യാലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു
Accident

തെയ്യാലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു

തെയ്യാല കല്ലത്താണിയിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പ്രവാസി നഗർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെയ്യാല സ്വദേശി മുർശിദിനും (18) കാർ യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാത്രി 10.30 നാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനനെ കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരണം. തെയ്യാല അൽഫാ ബേക്കറിയിലെ ജീവനക്കാരനാണ് സിനാൻ. കബറടക്കം ബുധനാഴ്ച. ...
Accident

മമ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി : മമ്പുറം - വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മമ്പുറം വെട്ടത്ത് പീടിക സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) എന്ന ആൾക്കാണ് പരിക്കേറ്റത്. നാട്ടുകാർ പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി ...
Accident

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉത്സവം കണ്ട് മടങ്ങിയ 2 യുവാക്കൾ മരിച്ചു

ചങ്ങരംകുളം : സംസ്ഥാനപാതയിൽ കോലിക്കര സ്കൂട്ടറും കാറും ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കോലിക്കര വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33) നൂലിയിൽ മജീദിന്റെ മകൻ അൽത്താഫ് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. ...
Accident

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയപാതയിൽ കരുമ്പിൽ വെച്ചാണ് അപകടം. സ്കൂട്ടറിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന്, റോഡരികിൽ വണ്ടി നിർത്തി സുഹൃത്തിനെ കാത്തു നിൽക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാർ ആയതിനെ തുടർന്ന് സർവീസ് സെന്ററിൽ നിർത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു. മാതാവ് സാജിദ. സഹോദരി നാജിയ നസ്രിൻ ...
error: Content is protected !!