ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചു, ഉസ്താദ് ആയത് കൊണ്ട് പറയാന്‍ പേടിയായിരുന്നു ; പതിമൂന്നുകാരനെ പീഡിപ്പിച്ച പ്രമുഖ മതപ്രഭാഷകന് പിടിയില്‍
മലപ്പുറം : വഴിക്കടവില്‍ പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകന് അറസ്റ്റില്‍. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനല്‍ ഉടമയുമായ മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവി (41) ആണ് അറസ്റ്റിലായത്.
കുട്ടി സ്കൂള്‍ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാന്‍ പേടിയായിരുന്നു എന്നുമാണ് മത പ്രഭാഷകനെ കുറിച്ച് 13കാരന് അധ്യാപികയോട് പറഞ്ഞത്. വിവരമറിഞ്ഞ സ്കൂള്‍ ടീച്ചര്‍ ഇക്കാര്യം വഴിക്കടവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിര്‍ ബാഖവി പിടിയിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര...