Thursday, October 22

Tag: shamil

അപൂര്‍വ രോഗം പിടിപ്പെട്ട് അരക്ക് താഴെ ബലക്ഷയം വന്ന് 14 കാരന്‍, ചികിത്സക്ക് വേണ്ടത് 3 കോടിയിലധികം ; ഷാമിലിനായി കൈകോര്‍ക്കാം
Malappuram

അപൂര്‍വ രോഗം പിടിപ്പെട്ട് അരക്ക് താഴെ ബലക്ഷയം വന്ന് 14 കാരന്‍, ചികിത്സക്ക് വേണ്ടത് 3 കോടിയിലധികം ; ഷാമിലിനായി കൈകോര്‍ക്കാം

മലപ്പുറം : അപൂര്‍വ രോഗം പിടിപ്പെട്ട് അരക്ക് താഴെ ബലക്ഷയം വന്ന 14 കാരന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് ചികിത്സാ സഹായ സമിതി ഭാരവാഹികള്‍. മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തില്‍ മുതുപറമ്പ് പാമ്പോടന്‍ സൈനുദ്ധീന്‍ ദമ്പതികളുടെ മകന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഷാമില്‍ (14) ആണ് എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) എന്ന അപൂര്‍വ്വ രോഗം പിടിപ്പെട്ട് അരക്ക് താഴെ ബലക്ഷയം വന്ന് സ്വന്തമായി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും ഷാമിലിന്റെ ആരോഗ്യ നില മോശമായ അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കയാണ്. മൂന്നു കോടിയിലധികം ചെലവ് വരുന്ന ചികിത്സക്കായി സഹായമഭ്യര്‍ത്ഥിക്കുകയാണ് കുടുംബവും ചികിത്സാ സഹായ സമിതിയും. പണം സ്വരൂപിക്കുന്നതിനായി എ.എസ്.കെ കെയര്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ആപ്പ് നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ ലോഞ്ചിംഗ് ലോഞ്ചിംഗ് ബുധനാഴ്ച കിഴിശ്ശ...