Tag: Sharjah

അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു ; 5 പ്രവാസികള്‍ അറസ്റ്റില്‍
Information

അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു ; 5 പ്രവാസികള്‍ അറസ്റ്റില്‍

ഷാര്‍ജ: അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തതിന് യുഎഇയില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. അഞ്ച് പേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇതെന്നും എന്നാല്‍ ഉള്ളടക്കം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അധികൃതര്‍ നടപടിയെടുത്തതാണെന്നും അറസ്റ്റിലായ പ്രവാസികളില്‍ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഫിലിപ്പൈനികള്‍ യുഎഇയില്‍ അറസ്റ്റിലായ വിഷയത്തില്‍ കോടതിയില്‍ നിയമനടപടികള്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാറിന്റെ കുടിയേറ്റ തൊഴിലാളി വിഭാഗം സെക്രട്ടറി പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് കോണ്‍സുലേറ്റ് നിയമസഹായം നല്‍കും. ...
Gulf

വിസയ്ക്കുള്ള ഡെപ്പോസിറ്റ് തുക യു എ ഇ വർധിപ്പിച്ചു

അബുദാബി∙ യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ) വർധിപ്പിച്ചു. പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹത്തിനു (33855 രൂപ) പകരം ഇനി 3000 ദിർഹം (67711രൂപ) വീതം നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി (112852 രൂപ). നിലവിൽ 2000 ദിർഹമായിരുന്നു (45140 രൂപ).വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കി (50 ദിർഹം) ഏകീകരിച്ചു. ...
Gulf

യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ചു തുടങ്ങി

അബുദാബി: ഇടക്കാലത്തിന് ശേഷം യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് വീണ്ടും അനുവദിച്ച് തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്. അതേസമയം, സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FN6wIy7sCUCAFd9Bz5TLE1 രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ...
Gulf

യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു

അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംപുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും...
Other

കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവ് ആരുമറിയാതെ വിമനമിറങ്ങി, കാണാനില്ലെന്ന് പരാതി

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളിസ്വദേശിയെ കാണാതായതായി പരാതി.കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു. 22-ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ, ഇതുവരെയും വീട്ടിലെത്തിയില്ല. പ്രദീഷിന്റെ അച്ഛൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതിനൽകി ...
error: Content is protected !!