Tag: Shasthrayan

ശാസ്ത്രയാനില്‍ ശ്വാനപ്പടയുടെ ശൗര്യം കാണാന്‍ ജനത്തിരക്ക്
Other

ശാസ്ത്രയാനില്‍ ശ്വാനപ്പടയുടെ ശൗര്യം കാണാന്‍ ജനത്തിരക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോലീസ് സേനയിലെ നായ്ക്കളുടെ പ്രകടനം കാണാന്‍ വന്‍ ജനാവലി. ശരീരത്തിലും ബാഗിലുമെല്ലാം ഒളിപ്പിച്ചു വെച്ച ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടു പിടിച്ചും പരിശീലകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചും ശ്വാനസേന കാഴ്ചക്കാരുടെ കൈയടി നേടി. ഫോറന്‍സിക് സയന്‍സ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിക്ക് ഡോഗ് ട്രെയിനിങ് സ്‌കൂളിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ എസ്. ഐ. ഒ.പി. മോഹന്‍, എ.എസ്.ഐമാരായ മോഹന്‍ കുമാര്‍, റോഷന്‍ പോള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഫോറന്‍സിക് സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരന്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ബെല്‍ജിയം മെലിനോയ്‌സ് ഇനത്തില്‍പ്പെട്ട റൂബി, ഡയാന, മാഗി, ഹ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ശാസ്ത്രയാന്‍ പ്രദർശനം സമാപിച്ചു

ശാസ്ത്രയാന്‍ അടുത്തവര്‍ഷം മുതല്‍  ഒരാഴ്ചത്തെ പ്രദർശനം - വി.സി. തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക - ഗവേഷണ മികവുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പരിപാടിയാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ട ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരീക്ഷകളുടെ തിരക്ക് തുടങ്ങും മുമ്പ് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ മേള നടത്തുന്നത് പരിഗണിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐ.എസ്.ആർ.ഒ. ഉൾപ്പെടെയുള്ള മികച്ച ഗവേഷണ സ്ഥാപനങ്ങളെ പ്രദര്‍ശനത്തിനെത്തിക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെയും  ഡയറക്ടറായ ഡോ. എൻ.എസ്. പ്രദീപ് മുഖ്യാതിഥിയായി. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധമുണ്ട...
error: Content is protected !!