Tag: shawai

ഷവായ് ചിക്കന്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു
Kerala, Other

ഷവായ് ചിക്കന്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

ഷവായ് ചിക്കന്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. കായംകുളത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലാണ് നഗരസഭയിലെ ആരോഗ്യവഭാഗം ജീവനക്കാരെത്തി പൂട്ടിച്ചത്. ഞായറാഴ്ച രാത്രി കിങ് കഫേ ഹോട്ടലില്‍ നിന്ന് ഷവായ് ചിക്കന്‍ കഴിച്ച 20ഓളം പേര്‍ക്കാണ് തിങ്കളാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദി, വയറിളക്കം, നടുവേദന എന്നീ ലക്ഷണങ്ങളോടെ ഇവരില്‍ പലരും ചികിത്സ തേടിയത്. പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാല്‍ (29), നാസിക് (27), അഫ്‌സല്‍ (28), മന്‍സൂര്‍ (27) തുടങ്ങിയവര്‍ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മല്‍ (28), കണ്ണനാകുഴി സ്വദേശി അജ്മല്‍ (27) തുടങ്ങിയവര്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്....
error: Content is protected !!