Tag: shelter home

കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’ ; ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും
Malappuram, Other

കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’ ; ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും

തിരൂർ : ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് ഷെൽട്ടർ ഹോമിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2022 ഡിസംബർ പത്തിന് ജില്ലയുടെ ഷെൽട്ടർ ഹോം തിരൂരിൽ പുനരാരംഭിച്ചു. 12 ഗാർഹിക പീഡന പരാതികളും ഏഴ് കുടുംബ പ്രശ്നപരാതികളും ഒമ്പത് അഭയം ആവശ്യപ്പെട്ടുള്ള പരാതികളും 11 കൗൺസലിങ് കേസുകളുമാണ് ഇതുവരെ ഷെൽട്ടർ ഹോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 18ഓളം പരാതികൾ തീർപ്പാക്കുകയും ഒരു പരാതി ലീഗൽ കൗൺസിലർക്ക് റഫർ ചെയ്യുകയും ചെയ്തു. അല്ലാത്തവ കൗൺസലിങ്, മീഡിയേഷൻ തുടങ്ങിയ നടപടി ക്രമങ്ങളിലാണ്. ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയാൻ പോകുന്ന ഈ അവസരത്തിൽ മൊത്തം 21 സ...
error: Content is protected !!