Tag: Shiyas kareem

പീഡനക്കേസ് : ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
Kerala, Other

പീഡനക്കേസ് : ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് ഷിയാസ് കരീമിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസര്‍കോടേക്ക് കൊണ്ടുവരാന്‍ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീം ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് കസ്റ്റഡിയിലായത്. തുടര്‍ന്ന് ചന്ദേര പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഹോസ്ദുര്‍ഗ് താലൂക്കിലെ ജിംനേഷ്യം പരിശീലകയായ യുവതിയാണ് നടനെതിരെ കാസര്‍കോട് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്....
Kerala, Other

വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ഷിയാസ് കരീം അറസ്റ്റില്‍

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഷിയാസ് കരീം പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിവിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാക...
Local news

നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയുമായി തിരൂർ ജെ സി ഐ സ്ഥനാരോഹണം

പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയും പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിൽ നടന്നു. ജെ സി ഐ മേഖല 21 ലെ മുൻ പ്രസിഡന്റ് ഡോ. രാംദാസ് ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രശസ്ത സിനിമ താരം ഷിയാസ് കരീം,ജെ സി ഐ മേഖല 21 പ്രസിഡന്റ് പി പി പി. രാഖേഷ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജെസിഐ സോൺ വൈസ് പ്രസിഡന്റ് ഡോ. ഫവാസ് മുസ്തഫ മിസ്സിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ പ്രസിഡന്റ് മനു ആന്റണി, സെക്രട്ടറി ദിനേശ് നടുവക്കാട്ട്, ട്രഷറർ ഹനീഫ് ബാബു എന്നിർ സ്ഥാനമേറ്റു പുതിയ വർഷത്തെ പദ്ധതികളായ 50 നിർധരരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, വുമൺ എൻപവർമെന്റ് പ്രോഗ്രാം, ജെ സി ഐ ബിസിനസ്സ് എക്സ്പോ, കുട്ടികൾക്കുള്ള സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (സ്കിൽമ), ശാരീരിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്ന പദ്ധതിയായ കൂടെയ...
error: Content is protected !!