Tuesday, October 14

Tag: sirajjudheen

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അധ്യാപകൻ ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ
Education

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അധ്യാപകൻ ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ

തിരൂരങ്ങാടി : സ്റ്റാൻഫോർഡ് യുണിവേഴ്‌സിറ്റി - എൽസിവർ തയ്യാറാക്കിയ ലോകത്തിലെ ഉന്നതരായ 2% പോളിമാർ കെമിസ്ട്രി ശാസ്ത്രജ്ഞരുടെ പട്ടികയിൽ പി എസ് എം ഒ കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർഡോ. സിറാജുദീൻ പള്ളിയാലി ഇടം പിടിച്ചു. ഗവേഷണ മികവും അമ്പതിൽ പരം ഗവേഷണ പ്രബദ്ധങ്ങളും പരിഗണിച്ചാണ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ (2024 & 2025) പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ശിഹാബിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥിരോൽസാഹവും അക്കാദമിക രംഗത്തെ നിതാന്ത ജാഗ്രതയും പാലിക്കുന്ന ഒരു ഗവേഷകന് ലഭിക്കാവുന്ന മികച്ച അംഗീകാരമാണിത്. തമിഴ്നാട് ഗാന്ധിഗ്രാം യുണിവേഴ്സിറ്റിയിലാണ് സിറാജ് ഗവേഷണം പൂർത്തിയാക്കിയത്. വയനാട് പൊഴുതന സ്വദേശിയായ സിറാജ് കാലിക്കറ്റ് യുണിവേഴ്സിറ്റി ഗവേഷണ മാർഗ്ഗദർശിയായും പ്രവർത്തിക്കുന്നുണ്ട്. അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചുതിരൂരങ്ങാടി: സ്റ്റാൻഫോർഡ് യുണിവേഴ്‌സിറ്റി - എൽസിവർ തയ്യാറാക്കിയ ശാസ്ത്രജ്ഞരുടെ പട്ടികയിൽ...
Malappuram

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ; പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയും മകനും പിടിയില്‍ ; അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

മലപ്പുറം: ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയും മകനും പിടിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമ, ഇവരുടെ മകന്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്‌ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭാര്യ അസ്മയെ വീട്ടില്‍ വെച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് ഭര്‍ത്താവ് സിറാജ്ജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്...
error: Content is protected !!