സോളാര്‍ സമ്പദ്ഘടനയില്‍ മാറ്റം ഉണ്ടാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ മുഴുവന്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക് വേണ്ട ഇന്‍ഡക്ഷന്‍, കുക്കര്‍ തുടങ്ങിയ 50,000 രൂപയുടെ ഉപകരണങ്ങള്‍ നല്‍കും. അതിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തയ്യാറായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ഓഫീസിലെ പി. ലീല സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും അനെര്‍ട്ടും ഇ.ഇ.എസ്.എല്‍. (എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്) സംയോജിതമായി നടപ്പാക്കുന്ന പെരിന്തല്‍മണ്ണ ഉള്‍പ്പെടെയുള്ള അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബ ബഡ്ജറ്റില്‍ ചെലവ് കുറയ്ക്കുന്ന ഒന്നാണ് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനെന്നും സോളാര്‍ കൂടി സ്ഥാപിച്ചാല്...