Sunday, September 6

Tag: Son

ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകി ; മകന്‍ പിതാവിനെ കൊലപ്പെടുത്തി
Crime, Information

ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകി ; മകന്‍ പിതാവിനെ കൊലപ്പെടുത്തി

തൃശൂര്‍: തൃശ്ശൂരിലെ ചേര്‍പ്പില്‍ കോടന്നൂരിനടുത്ത് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകിയതിന് മകന്‍ അച്ഛനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. സംഭവത്തില്‍ മകന്‍ റിജോയെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം നടന്നത്. റിജോ വെല്‍ഡിങ് ജോലിക്കാരനാണ്. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോ രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിളിക്കാന്‍ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തര്‍ക്കത്തിലാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വാക്കേറ്റത്തിനിടെ പ്രകോപിതനായ റിജോ പിതാവിനെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നാണ് വിവരം. തലയ്ക്ക് ഗുര...
എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു
Information, Politics

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ കേന്ദ്ര സര്‍ക്കാരി...
മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയി ; അച്ഛന്‍ വിറകിടനടിച്ചു കൊന്നു
Crime, Information

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയി ; അച്ഛന്‍ വിറകിടനടിച്ചു കൊന്നു

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയതിന് മകനെ അച്ഛന്‍ വിറകിടനടിച്ചു കൊന്നു. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. ശിവറാം (32) ആണ് മരിച്ചത്. അച്ഛന്‍ ഷീണയെ സുബ്രമണ്യ പോലീസ് അറസ്റ്റ് ചെയ്തു. കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ കറി കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ശിവാറാമും ഷീണയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന കോഴിയെ പിടിക്കാന്‍ ശിവറാം ശ്രമിച്ചു. ഇത് പിതാവിനെ പ്രകോപിതനാക്കി.ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്....
മകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു, ഇതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു
Information

മകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു, ഇതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ : മകന്‍ ജീവനൊടുക്കിയതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴയില്‍ പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും....
അമ്മ മരിച്ച് 15 ന് മുനിറ്റിന് ശേഷം മകനും മരിച്ചു
Information

അമ്മ മരിച്ച് 15 ന് മുനിറ്റിന് ശേഷം മകനും മരിച്ചു

ഹരിപ്പാട്: അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു. തുലാംപറമ്പ് വടക്ക് പല്ലാരിക്കല്‍ പടീറ്റതില്‍ സരസ്വതി അമ്മ(85), മകന്‍ കുമാരപുരം എരിക്കാവ് വൈഷ്ണവത്തില്‍ രാധാകൃഷ്ണന്‍ നായര്‍ ു(65) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായിരുന്ന സരസ്വതി അമ്മ ഇന്നലെ പകല്‍ 3.30 നും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാന്നാര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ രാധാകൃഷ്ണന്‍ നായര്‍ 3.45 നുമാണ് മരിച്ചത്. സരസ്വതി അമ്മയുടെ സംസ്‌ക്കാരം ഇന്ന് നടന്നു. മകന്റെ സംസ്‌ക്കാരം നാളെ നടക്കും. പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: രാധാമണി അമ്മ, രാജേന്ദ്രന്‍, അനില്‍ കുമാര്‍. മരുമക്കള്‍: പൊന്നമ്മ, വിജയലക്ഷ്മി. ലോട്ടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണന്‍ നായര്‍. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കള്‍: രാകേഷ് കൃഷ്ണന്‍, മഹേഷ് കൃ...
മദ്യപിച്ചെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു
Crime, Information

മദ്യപിച്ചെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

ആലപ്പുഴ : ആലപ്പുഴ കുറത്തികാട് മദ്യ ലഹരിയിലെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇവരെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നിരുന്നത്....