Tag: sooraj

ഉത്രവധക്കേസ് ; സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം
Kerala, Other

ഉത്രവധക്കേസ് ; സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം ലഭിച്ചു. പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആശ മറിയം മാത്യൂസാണ് സൂരജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയിലുള്ള സൂരജിന് സ്ത്രീധന പീഡന കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല. ഈ കേസില്‍ രണ്ടാം പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്ര പണിക്കര്‍, മൂന്നാം പ്രതി മാതാവ് രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉത്രയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്വത്ത് കൈക്കലാക്കാനാണ് അഞ്ചല്‍ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചുകൊന്നത്. കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ക...
error: Content is protected !!