പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് സ്പാര്‍ട്ടന്‍സ് ക്ലബിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു
എആർ നഗർ: പുകയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധന ശേഖരണാര്‍ത്ഥം സ്പാര്‍ട്ടന്‍സ് ക്ലബ് നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങ് ഏര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇബ്രാഹിം മൂഴിക്കന് അധ്യക്ഷത വഹിച്ചു. പി പി അബ്ദുസമദ്, ഡോ: കാവുങ്ങല്‍ മുഹമ്മദ്, കെ കെ മുസ്തഫ, കെ.എം പ്രദീപ്കുമാര്‍, സി.കെ ജാബിര്‍, സര്‍ഫാസ് ചെമ്പന്‍,കെ ടി അബ്ദുല്ലത്തീഫ് ,പി പി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു, ചടങ്ങില്‍ പാലിയേറ്റീവിനുള്ള ഉപകരണങ്ങളും കൈമാറി...