Tag: Sports council

മേളയിലെത്തുന്നവരെ ‘കളിപ്പിച്ച്’ സ്‌പോർട്‌സ് കൗൺസിൽ
Sports

മേളയിലെത്തുന്നവരെ ‘കളിപ്പിച്ച്’ സ്‌പോർട്‌സ് കൗൺസിൽ

മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വോളിബോൾ പരിശീലനം നേടാനും സന്ദർശകർക്ക് സ്പോർട്സ് കൗൺസിൽ അവസരമൊരുക്കിയിട്ടുണ്ട്. 2.93 മീറ്ററിൽ സ്ഥാപിച്ച പന്ത് തല കൊണ്ട് തട്ടി പോർച്ചുഗൽ താരം റൊണോൾഡോയുടെ മികവ് അനുകരിക്കാനുള്ള അവസരമാണ് മറ്റൊരു പ്രത്യേകത. റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെയുണ്ട്. ഇതിന് സമീപത്തായാണ് പന്ത് സ്ഥാപിച്ചിട്ടുള്ളത്. വ്യായമത്തിനുള്ള സൗകര്യവും വിവിധ കളിയുപകരണങ്ങളെ കുറിച്ച് അറിയാനുള്ള അവസരവും ഇവിടെയുണ്ട്. ...
Malappuram

തിരൂരങ്ങാടി ഹൈസ്കൂൾ സ്റ്റേഡിയം നവീകരണം, പ്ലാൻ മാറ്റും

തിരൂരങ്ങാടി ഗവ. ഹയർസെക്കൻ്ററി സ്കൂൾ സ്റ്റേഡിയം കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു . കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരെ അയക്കാൻ തീരുമാനിച്ചിരുന്നത്. കളിക്കളം ഒരുക്കുന്നതിനായി നിലവിൽ തയ്യാറാക്കിയ പ്ലാന്‍ അശാസ്ത്രീയമാണെന്ന്‌ പരാതി ഉയർന്നതിനാലാണ് തീരുമാനം കൈക്കൊണ്ടിരുന്നത്. കളിക്കളത്തിനായുള്ള മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഡിസൈന്‍ പരിഷ്‌ക്കരിക്കുവാനാണ് തീരുമാനം. ഇതിനാണ് കായികവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചത്. നിലവിൽ സെവൻസ് ഫുട്‌ബോൾ സ്റ്റേഡിയം ആയിരുന്നു, അത് നയൻസ് സ്റ്റേഡിയം ആക്കും. ജമ്പിങ് പിറ്റ്, ഗാലറി, പവലിയൻ ഉണ്ടാകും. സ്കൂൾ , കേരലോത്സവം കായിക മത്സരങ്ങൾ നടത്താൻ കൂടി അനുയോജ്യമാക്കും. കൂടാതെ, സ്വിമ്മിങ്ങ് പൂൾ, സ്കൂൾ ക്യാമ്പസിനുള്ളിൽ വോളിബോൾ, ബാസ്കറ്റ് ബോൾ ക്വാർട്ടുകൾ കൂടി ഉണ്ടാക്കും. കളിക്കുന്ന സമയത്ത് മാ...
error: Content is protected !!