Thursday, October 15

Tag: Srilanka

നവവരൻ സ്കൂബ ഡൈവിങ്ങിനിടെ ശ്രീലങ്കയിൽ മരിച്ചു
Accident

നവവരൻ സ്കൂബ ഡൈവിങ്ങിനിടെ ശ്രീലങ്കയിൽ മരിച്ചു

വേങ്ങര : മധുവിധു ആഘോഷിക്കാൻ പോയ നവവരൻ സ്‌കൂബ ഡൈവിങിനിടെ ശ്രീലങ്കയിലെ ട്രോങ്കോ മാലിയിൽ മരിച്ചു. പറപ്പൂർ ചേക്കാലി മാട് അഞ്ചുകണ്ടൻ കോയയുടെയും നസീദയുടെയും മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്. ഈ മാസം 8 ന് നിക്കാഹ് കഴിഞ്ഞ യുവാവ് ഭാര്യ ശിഫക്കും ബിസിനസ് പങ്കാളി കൊടുവള്ളി സ്വദേശി യുവാവിനും കുടുംബത്തിനുമൊപ്പം ശ്രീലങ്ക സന്ദർശിക്കാൻ പോയതായിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്. മയ്യിത്ത് നാട്ടിലെത്തിച്ച ശേഷം അരീക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. നാട്ടിലെ സജീവ പൊതുപ്രവർത്തകനും കായിക പ്രേമിയും ആയിരുന്നു ഇർഫാൻ. ബൈക്കിൽ മുമ്പ് ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. എംഎസ്എഫ്, യൂത്ത് ലീഗ് ഭാരവാഹി ആയിരുന്നു. ഇർഫാൻറെ ആകസ്മിക നിര്യാണത്തിൻ്റെ ഞെട്ടലിൽ ആണ് നാട്ടുകാരും ബന്ധുക്കളും....