എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടിയേറി
തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു. തിരൂരങ്ങാടി വലിയപള്ളി യൂണിറ്റില്‍ സയ്യിദ് പി എം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ഹുസൈന്‍ ബാഖവി പ്രാര്‍ഥന നടത്തി. കെ ഹസന്‍ ബാവ ഹാജി, ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, സി എച്ച് മുജീബുര്‍റഹ്‌മാന്‍, ഹമീദ് തിരൂരങ്ങാടി, കെ ഹുസൈന്‍ ഹാജി, അശ്‌റഫ് തച്ചര്‍പടിക്കല്‍, ഹുസൈന്‍ സഖാഫി, മുസ്തഫ മഹ്‌ളരി, എപി ഉനൈസ്, ഖാലിദ് തിരൂരങ്ങാടി സംബന്ധിച്ചു.
സാഹിത്യോത്സവിന്റെ ഭാഗമായുള്ള ബുക്ക് ഫെയര്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഹുസൈന്‍ ഹാജിക്ക് ആദ്യ ബുക്ക് നല്‍കി. നേരത്തെ വലിയ പള്ളി അലി ഹസന്‍ മഖ്ദൂമിന്റെ മഖാം സിയാറത്തിന് ഖത്വീബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി നേതൃത്വം നല്‍കി. രാത്രി നടന്ന ആത്മീയ സമ്മേളനത്തില്‍ അബ്ദുല്‍ ഖാദിര്‍ അഹ്‌സനി പ്രഭാഷണം നടത്തി.
തിരൂരങ്ങാടിയില്‍ വലിയ ജുമുഅ മസ...