Tag: Sslc result

എസ്എസ്എല്‍സി പരീക്ഷാ ഫലം ; ഏറ്റവും കൂടുതല്‍ എ പ്ലസ് ഇത്തവണയും മലപ്പുറത്തിന്, 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം
Malappuram

എസ്എസ്എല്‍സി പരീക്ഷാ ഫലം ; ഏറ്റവും കൂടുതല്‍ എ പ്ലസ് ഇത്തവണയും മലപ്പുറത്തിന്, 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് 71,831 വിദ്യാര്‍ത്ഥികള്‍ക്കാണ്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. 4934 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിക്കാന്‍ ആയത്. കഴിഞ്ഞവര്‍ഷവും മലപ്പുറത്തിനാണ് ഈ നേട്ടം ഉണ്ടായിരുന്നത്. 892 സര്‍ക്കാര്‍ സ്‌കൂളുകളിലും 1139 എയ്ഡഡ് സ്‌കൂളുകളിലും 443 ആണ്‍ എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരം 99.08%. മെയ് 9 മുതല്‍ 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. ജൂണ്‍ ആദ്യവാരം മുതല്‍ ...
Kerala

എസ്എസ്എല്‍സി പരീക്ഷാഫലം ; വിജയശതമാനത്തില്‍ നേരിയ കുറവ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,25,563 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നാല് മണി മുതല്‍ റിസള്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ്. മുന്‍ വര്‍ഷം 99.7 ശതമാന...
Kerala

എസ്എസ്എല്‍സി ഫലം ഇന്ന് ; ഫലം കാത്ത് 4,27,105 വിദ്യാര്‍ത്ഥികള്‍ ; ഫലം അറിയാനുള്ള സൈറ്റുകളും ആപ്പുകളും ഇതാ

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷകള്‍ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം വരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,17,525 പേർ ആണ്‍കുട്ടികളും 2,09,580 പേർ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർത്ഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. 70 ക്യാമ്ബുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം. പരീക്ഷാ ഫലംwww.prd.kerala.gov.in,www.result.kerala.gov.in,www.ex...
Local news

വാളക്കുളം ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു

വാളക്കുളം: ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുമേനി നേടിയ വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ വാളക്കുളം കെ.എച്ച്.എം.എച്ച്. എസ്.എസ് വിക്ടറി ഡേ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് മുൻ മലപ്പുറം എം.എസ്.പി കമാൻഡന്റ് യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കരിയർ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ അഭിരുചിക്കാണ് മുഖ്യപരിഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു . മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്, പ്രഥമാധ്യാപകൻ കെ.ടി അബ്ദുല്ലത്തീഫ്, മാനേജർ ഇ.കെ അബ്ദുറസാഖ്, എം.പി. കുഞ്ഞി മൊയ്തീൻ, അബ്ദുറഹ്മാൻ മച്ചിങ്ങൽ, ശരീഫ് വടക്കയിൽ, ഷംസുദ്ദീൻ പൂക്കിപ്പറമ്പ്, ഇല്യാസ് കുണ്ടൂർ, പി.കെ മുഹമ്മദ് ബഷീർ, സജിത്ത്.കെ.മേനോൻ തുടങ്ങിയവർ സംസാരിച്ചു. ...
error: Content is protected !!