Tag: State award

അംഗീകാര മികവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി; മാതൃ -ശിശു -സൗഹൃദ സ്ഥാപനത്തിനുള്ള അവാർഡ് തിരൂരങ്ങാടിക്ക്
Health,

അംഗീകാര മികവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി; മാതൃ -ശിശു -സൗഹൃദ സ്ഥാപനത്തിനുള്ള അവാർഡ് തിരൂരങ്ങാടിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് വീണ്ടും അംഗീകാരം.  ലോകാരോഗ്യ സംഘടന നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഗർഭിണികൾക്ക് പൂർണ്ണ സംരക്ഷണവും പരിഗണനയും നൽകി പ്രസവ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാതൃ -ശിശു സൗഹൃദ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡിനാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് മൊത്തം പതിനേഴ് ഗവ: ആശുപത്രികളെയും ഇരുപത്തിയേഴ് സ്വകാര്യ ആശുപത്രികളെയുമാണ് പരിഗണിച്ചത്. ഇതിൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ താലൂക്ക് ആശുപത്രി വിഭാഗത്തിൽ 95 പോയിന്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചാണ് അംഗീകാരം നേടിയത്.  ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും  താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി പി.ആർ. ഒ. ജിനിഷ, ഹെഡ് നഴ...
Other

സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി തിരൂരങ്ങാടിക്ക്

തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക്. മന്ത്രി എം.ബി.രാജേഷ് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി തിരൂരങ്ങാടി നഗരസഭ മുന്നിലെത്തി. സംസ്ഥാനത്തെ 87 നഗരസഭകളില്‍ നിന്നാണ് തിരൂരങ്ങാടി മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വിശദ പരിശോധന, കൂടാതെ സംസ്ഥാന തല ജൂറി അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പരിശോധനയിലും തിരൂരങ്ങാടി നഗരസഭ മുന്നിലായി, കാര്‍ഷിക, വിദ്യാഭ്യാസ,ആരോഗ്യ- സാമൂഹ്യക്ഷേമ, മരാമത്ത് പശ്ചാത്തല മേഖലകളില്‍നഗരസഭ നടത്തിയ വൈവിധ്യവും വേറിട്ടതുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടു, മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. ഇത് രണ്ടാം...
error: Content is protected !!