Friday, August 1

Tag: State hajj committee

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി
Gulf

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച (നാളെ) മുതൽ ആരംഭിക്കും. ആദ്യ മടക്കയാത്രാ വിമാനം ജൂൺ 25ന് ബുധനാഴ്ച വൈകീട്ട് 3.20ന് കരിപ്പൂരിലെത്തും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്.കോഴിക്കോട് എംബാർക്കേഷൻ പോയന്റി്ൽ നിന്നും 5339, കൊച്ചി 6388, ...
Obituary

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു

തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകൻ അബൂബക്കർഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽഈ വർഷത്തെഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പംമദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.ഭാര്യ: ആയിഷമക്കൾ: ഫഹദ് (യു.എ.ഇ),ഷബാഹ് (അൽഐൻ ) ,ഷമിഹ്മരുമക്കൾ: സമീന (പൊന്മുണ്ടം),ഫഹ് മിദ (വാളക്കുളം),സുമയ്യ (കരിങ്കപ്പാറ),ജനാസ മദീനയിൽ ഖബറടക്കി....
Gulf

ഹജ്ജ് 2025: ആദ്യ വിമാനം മെയ് 10ന് കരിപ്പൂരിൽ നിന്നും

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും ആദ്യ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ IX3011ലെ ഹാജിമാർ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണം. രണ്ടാമത്തെ വിമാനമായ IX3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി കോഴിക്കോട് വിമാനത്താവളത്തലെ പില്ലർ നമ്പർ 5-ന് സമീപമാണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ നേരിട്ട് അറിയിക്കുന്നതണ്. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേ...
Other

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മലയാളിക്ക് ആദ്യമായാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ ശേഷം ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായിരുന്നു. എ.പി.അബ്ദുല്ലക്കുട്ടി.ഗംഭീര സ്വീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്നും അതു മലബാറിൽ തലയുയർത്തിപ്പിടിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ അഭിമാന പ്രശ്നമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.ഇത്തവണ ഹജ് ക്വോട്ടയിലും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. ...
Other

സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി.

മലപ്പുറം : കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കരി പ്പൂരിൽ സ്വീകരണം നൽകി.മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് നൽകിയ സ്വീകരണത്തിന് അസോസിയേഷൻ ഭാരവാഹികളായ പി.അബ്ദുൽ കരീം, പി.അബ്ദുറഹ്മാൻ എന്ന ഇണ്ണി, മംഗലം സൻഫാരി, മുജീബ് റഹ്മാൻ വടക്കേമണ്ണ, യു.അബ്ദുൽ റഊഫ്, അഷ്റഫ് മാസ്റ്റർ, കെ.മുഹമ്മദ് റാഫി , സിദ്ദീഖ് പുല്ലാര, ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു....
Other

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉൾപ്പെടുത്തിയത്.ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കൊണ്ഗ്രെസിലും പ്രവർത്തിച്ച ശേഷമാണ് ബി ജെ പി യിൽ എത്തുന്നത്. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു. അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്‌സഭ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും ...
error: Content is protected !!