Tag: State school kalolsav

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ ഗഡീസ് സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് എടുത്തു
Kerala, Other

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ ഗഡീസ് സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് എടുത്തു

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് 63-ാം മത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റോടെ മൂന്നാമതെത്തി. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് 12-ാം തവണയും ചാംപ്യന്‍മാരായി. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 48...
Other

സംസ്ഥാന കലോത്സവം; സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

മലപ്പുറം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തെക്ക് ഘോഷ യാത്രയായി കൊണ്ട് പോകുന്നതിനിടയിലാണ് ഇന്ന് ജില്ലയിൽ സ്വർണക്കപ്പ് എത്തിയത്.. ജില്ലാ അതിർത്തി യായ AMLPS ചെലേമ്പ്ര യിൽ വെച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ കുമാരിൽ നിന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ്‌ കുമാർ ഏറ്റുവാങ്ങി. കോട്ടക്കൽ രാജസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്വീകരണത്തിൽമലപ്പുറം വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേശ്‌ കുമാർ പരീക്ഷ ഭവൻ ജോ കമ്മീഷണർ ഡോ ഗിരീഷ് ചോലയിൽ, മലപ്പുറം DEO ഗീത കുമാരി, മലപ്പുറം AEO സന്തോഷ് കുമാർ, അരീക്കോട് AEO ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ സ്വാഗതവും AKM HSS കൊട്ടൂരിലെ ഹെഡ് മിസ്ട്രെസ് സൈബുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ അതിർത്തി യായ തിരുവേഗപ്പുര u...
Kerala, Other

സ്‌കൂള്‍ കലോത്സവം ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ സ്‌ക്വാഡ്

കൊല്ലം: സ്‌കൂള്‍ കലോല്‍സവത്തില്‍ അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ...
Local news

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

കൊല്ലം : സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി കെ.പി. അദ്രിജ അഭിമാനമായി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. താനൂർ സ്വദേശി കെ.പി.രമേശിന്റെയും കെ.ദീപയുടെയും മകളാണ്.
Kerala

കലാ കിരീടം കോഴിക്കോടിന്; കലോത്സവത്തിൽ നോൺ വെജ് വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി

61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 935 പോയിൻ്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്. പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്. സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസർഗോഡ് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൻ്റെ സമാപന സ...
error: Content is protected !!