Tag: Stray dog

ചെമ്മാട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
Local news

ചെമ്മാട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തിരൂരങ്ങാടി: ചെമ്മാട് വെഞ്ചാലിയില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലേ വൈകുന്നേരം 5.30 തോടെയാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. വെഞ്ചാലി ടി.പി. ഉണ്ണിയുടെ മകന്‍ പ്രഭീഷ് (11), കെ.പി. സാലിയുടെ മകന്‍ സിയാദ് കെ.പി (11), വി.ജയിലിന്റെ മകന്‍ അഭിഷേക് (10) , ചോലക്കല്‍ ഷാഫിയുടെ മകന്‍ അബ്ദുസ്സമദ് (13) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വെഞ്ചാലി കണ്ണാടിത്തറ ഭാഗത്ത് കനാലിനോട് ചേര്‍ന്ന് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികളെയാണ് തെരുവ് നായ കടിച്ചത്. കുട്ടികളുടെ ശരീരത്തില്‍ വിവിധ സ്ഥലങ്ങളിലായി നായയുടെ ആക്രമണത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. നായയുടെ കടിയേറ്റയുടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികില്‍സക്ക് ശേഷം പിന്നീട് മെഡിക്കല്‍ കോളേ...
Kerala, Other

സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന ആറു വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറുവയസുകാരന് തെരുവു നായയുടെ കടിയേറ്റു. പാലക്കാട് പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ പേഴുംപാറ ബത്‌ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാര്‍ഥി ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്. ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി....
Accident

കൊടിഞ്ഞിയിൽ 2 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

നന്നംബ്ര : കൊടിഞ്ഞി ചെറുപ്പാറയിൽ രണ്ടു പേരെ തെരുവ് നായ കടിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊടിഞ്ഞി കടുവള്ളൂർ സ്വദേശി പത്തൂർ അസി, കുറൂൽ സ്വദേശി മൂഴിക്കൽ സ്വാലിഹ് എന്നിവരെയാണ് കടിച്ചത്. ഇന്നലെ രാത്രി 9.30 ന് ചെറുപ്പാറയിൽ വെച്ചാണ് സംഭവം. സൈൻ കോളേജ് മുറ്റത്ത് ബൈക്ക് നിർത്തി സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വാലിഹിന് കടിയേറ്റത്. ഇവിടെ നിന്നും ഓടിപ്പോയ നായ വീട്ടിൽ കയറിയാണ് അസിയെ കടിച്ചത്. സുഹൃത്ത് അക്ബറിന്റെ വീട്ടിൽ കസേരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ പിറകിലൂടെ വന്നു കടിക്കുകയായിരുന്നു. ഇരുവർക്കും പിറക് വശത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി...
error: Content is protected !!