Tag: Student bus

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെ...
Other

വിദ്യാർത്ഥികൾക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധം. കാർഡ് നിർമിക്കേണ്ടത് ഇങ്ങനെ

യാത്രക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധംഅറിയാം കണ്‍സഷന്‍ കാര്‍ഡിനെ ബസുടമകളും വിദ്യാര്‍ഥികളും തമ്മില്‍ എക്കാലത്തും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കണ്‍സഷന്‍ കാര്‍ഡ്. എല്ലാ കാര്‍ഡുകളുപയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നതാണ് വാസ്തവം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഒപ്പിട്ട് നല്‍കിയ കാര്‍ഡുകളുപയോഗിച്ചാല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ആനുകൂല്യം ലഭിക്കുക. ഇത്തരം കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. കണ്‍സഷന്‍ കാര്‍ഡുകള്‍ രൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെങ്കിലും ഇതിന്റെ രൂപ മാതൃകയടങ്ങിയ സോഫ്റ്റ്വെയറുള്ള സിഡികള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ലഭിക്കും. എങ്ങനെ നിര്‍മിക്കാം കണ്‍സഷന്‍ കാര്‍ഡുകള്‍-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ...
Education

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും

ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് യാത്രയ്ക്കായി ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനം. നിലവില്‍ അധ്യയനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 31 വരെ ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സമയം അനുവദിച്ചു. കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍.ടി.ഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ യോഗം ചേര്‍ന്ന് പരിഹരിക്കും.എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ്...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് കർശന നടപടി എടുത്തത്. ഇന്ന് രാവിലെ തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തു.വിദ്യാർഥിനി ബസിൽനിന്നു തെറിച്ചുവീണ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബുധനാഴ്‌ച വൈകുന്നേരമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്ന് വീണത്. വിദ്യാർഥിനി ബ...
Accident

കയറും മുമ്പേ മുന്നോട്ടെടുത്തു, വിദ്യാർത്ഥിനി ബസ്സിൽ നിന്ന് തെറിച്ചു വീണു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചുവീണു.വിദ്യാർഥി ബസിൽ കയറി കഴിയുന്നതിനു മുമ്പ് തന്നെ ബസ്സ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടിയിൽ വിദ്യാർഥികളെ കയറ്റാതെ ബസ്സ് മുന്നോട്ട് എടുക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നിട്ടും ബസ് ജീവനക്കാർക്കെതിരെ കാര്യമായി നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുൻപ് തൃക്കുളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചെമ്മാട് നിന്ന് ബസിൽ കയറുമ്പോൾ ഇത്തരത്തിൽ മുമ്പോട്ട് എടുത്തത് കാരണം ബസിൻ്റ പിൻചക്രം കയറി ഒരു വിദ്യാർഥിനി മരിച്ചിരുന്നു. തിരൂരങ്ങാടി മേഖലയിൽ ഇത്തരത്തിൽ ചില ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്ന തുടരെയുള്ള അവഗണനയ്ക്കെതിരെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കാര്യമായി നടപടിയെടുക്കാത്തതിനെതിരെ വ്യാപകമായ...
error: Content is protected !!