Tag: sub rto office

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Local news

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരൂരങ്ങാടി: പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഈ മാസം ഇരുപത്തിയൊന്നാം തീയതി നടക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 7 മണിക്ക് വികെ പടി അരീത്തോട് ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ വച്ചാണ് പരിശോധന നടക്കുക. സ്‌കൂള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താന്‍ പരിശോധനക്കായി വാഹനത്തിന്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്നും അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസ് നല്‍കുന്നതാണെന്നും പരിശോധനയില്‍ പങ്കെടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു....
Local news, Other

തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലെ വ്യാജനെ പിടികൂടണം ; പൊലീസില്‍ പരാതി നല്‍കി മുസ്‌ലിം യൂത്ത്ലീഗ്

തിരൂരങ്ങാടി: പതിമൂന്ന് വര്‍ഷത്തോളം കാലം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ ജോലി ചെയ്ത വ്യാജനെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും തിരൂരങ്ങാടി എസ്.ഐക്കും പരാതി നല്‍കി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പരാതി നല്‍കിയത്. തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി വിജീഷ് കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും വിരലടയാള വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ച് വ്യാജന്‍ ജോലി ചെയ്ത ഫയലുകളെ കുറിച്ചും കമ്പ്യൂട്ടറുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഇാള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സഹായം ചെയ്ത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യൂത്ത്ലീഗ് പരാതിയില്‍ പറയുന്നു. മാധ്യമങ്ങളിലൂടെ സംഭവം പുറത്ത് വന്നു രണ്ട് ദിവസം പിന്നിട്ടിട്ടും ...
error: Content is protected !!