വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരൂരങ്ങാടി: പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഈ മാസം ഇരുപത്തിയൊന്നാം തീയതി നടക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 7 മണിക്ക് വികെ പടി അരീത്തോട് ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ വച്ചാണ് പരിശോധന നടക്കുക.

സ്‌കൂള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താന്‍ പരിശോധനക്കായി വാഹനത്തിന്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്നും അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസ് നല്‍കുന്നതാണെന്നും പരിശോധനയില്‍ പങ്കെടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു.

error: Content is protected !!