Tag: Suprend

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷൻ: ഒന്നാം സ്ഥാനത്ത്   തിരൂരങ്ങാടി താലൂക്ക് ആശുപത്രി
Health,

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷൻ: ഒന്നാം സ്ഥാനത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരൂരങ്ങാടി: മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. 99.55 ശതമാനം മാര്‍ക്ക് നേടിയാണ് യോഗ്യത നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. ജില്ലയില്‍ ഈ യോഗ്യത നേടുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്. പ്രതിമാസം 85 പ്രസവം നടക്കുന്ന ആശുപത്രിയാണ്. ഇവിടെ സ്തീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ബ്ലോക്ക് തന്നെ ഇവിടെ  പ്രവര്‍ത്തിക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/InbxzKFq7NFIXOJc2f3ByAകേരള സര്‍ക്കാര്‍ പ്രസവം നടക്കുന്ന ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം(മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേററീവ്്). യൂണിസെഫും ലോകാരോഗ്യ സംഘടനയ...
Kerala

സ്ഥലം മാറ്റിയ ഡോ.പ്രഭുദാസ് തിരൂരങ്ങാടിയിൽ ചുമതലയേറ്റു, ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ഡോക്ടർ

പാലക്കാട്: തന്റെ ആരോപണങ്ങളിൽ ഉറച്ചിനിൽക്കുന്നുവെന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട ഡോ. ആർ പ്രഭുദാസ്. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ തെളിവ് നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുമതലയേറ്റെടുത്ത കാലം മുതൽ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുള്ള പ്രശ്നങ്ങൾ അന്ന് തൊട്ട് ഇന്നുവരെ ഒരുപോലെ നിലനിൽക്കുന്നുണ്ട്. അട്ടപ്പാടിയിലെ ജനങ്ങളെ സഹായിക്കാൻ കഴിയുന്നപോലെ പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നല്ല നിലയിൽ നേതൃത്വം നൽകാനാണ് ശ്രമിച്ചത്. പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണെന്നും ഇതിനിടയിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം പ്രഖ്യാപിച്ചാൽ സ്വാഭാവികമായും തെളിവ് നൽകാൻ ബാധ്യസ്ഥനാണ്. അപ്പോൾ പരാതി നൽകിയവരും തെളിവ് നൽകിയവരും എല്ലാം രംഗത്ത് വരട്ടെ. അപ്പോ...
error: Content is protected !!