Tag: suspended

താനൂര്‍ കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പടെ എട്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
Kerala, Local news, Malappuram

താനൂര്‍ കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പടെ എട്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എസ്.ഐ ഉള്‍പ്പടെ എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്.ഐ കൃഷ്ണലാല്‍ കോണ്‍സ്റ്റബിള്‍മാരായ മനോജ് കെ, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യൂ, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. കൂടാതെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഡിഎംഎയാണോയെന്നും പരിശോധിക്കുന്നുണ്ട്. മയക്കുമരുന്നു കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി മമ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രിയാണ് കഴിഞ്...
error: Content is protected !!