പുതു വർഷത്തിൽ നീന്തലിൽ വീണ്ടും ചരിത്രം രചിച്ച് ആറു വയസ്സുകാരി
ചേലേമ്പ്ര : ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാന തലത്തിലടക്കം നിരവധി നീന്തൽ പ്രതിഭകളെ സൃഷ്ടിക്കുകയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകൾ നേടിയെടുക്കുകയും ചെയ്ത ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ്ങ് അക്കാദമി 2024 ൽ നീന്തലിൽ ഒരു പുതിയ ചരിത്രം കൂടി രചിച്ചിരിക്കുന്നു.
മലപ്പുറം ജില്ലയിലെ വാഴയൂർ കയത്തിൽ 6 വയസ്സുകാരി നൈന മെഹക് ഒരു കിലോമീറ്ററും 100 മീറ്ററും തുടർച്ചയായി നീന്തി കയറിയപ്പോൾ പിറന്നത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം. 250 മീറ്റർ നീളം വരുന്ന വാഴയൂർ കയത്തിൽ ഒരു റൗണ്ട് ( 500 മീറ്റർ) നീന്തുക എന്ന ലക്ഷ്യത്തോടെ സ്വിംഫിൻ സ്വിമ്മിങ് അക്കാദമി താരം 6 വയസ്സുകാരി നൈന മെഹക് വൈകുന്നേരം 4.30 ന് കയത്തിൽ നീന്തൽ ആരംഭിക്കുമ്പോൾ കയത്തിന് ചുറ്റും കൂടിയ ജനസഞ്ചയം കൈയടിച്ചും ആർപ്പുവിളികളോടെയും കൊച്ചു നൈന മെഹകിനെ പ്രോത്സാഹിപ്പിച്ചത് ഒരു റൗണ്ട് നീന്തൽ പൂർത്തിയാക്കാനായാണ്. എന്നാൽ കാഴ്ചക്കാരെ അമ്പര...