Tag: taluk

കരുതലും കൈത്താങ്ങും ; താലൂക്ക് തല അദാലത്തില്‍ പരാതി സമര്‍പ്പിക്കുവാനുള്ള സമയപരിധി നീട്ടി ; കൂടുതല്‍ അറിയാന്‍
Information

കരുതലും കൈത്താങ്ങും ; താലൂക്ക് തല അദാലത്തില്‍ പരാതി സമര്‍പ്പിക്കുവാനുള്ള സമയപരിധി നീട്ടി ; കൂടുതല്‍ അറിയാന്‍

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുവാനുള്ള സമയപരിധി നീട്ടി. ഏപ്രില്‍ 15 വരെയാണ് സമയപരിധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. പരാതികള്‍ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകള്‍ വഴിയും www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖാന്തരവും സമര്‍പ്പിക്കുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ...
Information, Other

വസ്തു അളന്നു നല്‍കാന്‍ കൈക്കൂലി ; താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലം: അഞ്ചലില്‍ വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കരവാളൂര്‍ സ്വദേശിയോട് താലൂക്ക് സര്‍വ്വേയറായ മനോജ് ലാല്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ കൊല്ലം വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ രണ്ടായിരം രൂപ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറുന്നതിനിടയിലാണ് മനോജ് ലാല്‍ പിടിയിലായത് ...
Information, Politics

രണ്ടാം വാര്‍ഷികം: താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത് വരുന്നു

തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ 1 മുതല്‍ 10 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും പരിഗണിക്കുന്ന വിഷയങ്ങള്‍ ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, തരംമാറ്റം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം) സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍ക...
error: Content is protected !!