Friday, August 15

Tag: Tanur savad murder case

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ
Crime

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിൽ ഷാൾ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാൾ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചറിയിച്ചെന്നാണ് വിവരം. തുടർന്ന് ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2018-ലാണ് തെയ്യാല ഓമചപ്പുഴ റോഡിൽ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന താനൂർ സ്വദേശി...
error: Content is protected !!