Tag: tasneem ibrahim

വനിത ലീഗ് ദേശീയ സെക്രട്ടറി തസ്‌നീം ഇബ്രാഹിം മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു
Kerala, Other

വനിത ലീഗ് ദേശീയ സെക്രട്ടറി തസ്‌നീം ഇബ്രാഹിം മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളുമായ തസ്‌നീം ഇബ്രാഹിം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തില്‍ തസ്‌നീം ഇബ്രാഹിം വ്യക്തമാക്കി. 2015ലാണ് ഇവര്‍ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും സംസ്ഥാന നേതൃത്വവും അവരെ സ്വാഗതം ചെയ്തു. നവംബര്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണത്തിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തിലും അവര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി....
error: Content is protected !!