Tag: Temple theft

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ
Crime

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് കുമളിയില്‍ അറസ്റ്റിലായത്.സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് മാറി നോട്ടാക്കി ആഡംബര ജീവിതം നയിച്ച് വരവേയാണ് പിടിയിലായത്.കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ പ്രതി കൈമാറുന്നത് പോലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2022 ജൂലൈ 17ന് ആണ് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്ന് പ്രതി ശിക്ഷകഴിഞ്ഞ് ഇറങ്ങിയത്. ഇതിനിടെ മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തി. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍  മോഷണം നടത്...
Other

മോഷ്‌ടിക്കാൻ ചുമര് തുരന്നു, തിരിച്ചിറങ്ങാൻ കഴിയാതെ ഉള്ളിൽ കുടുങ്ങി

ശ്രീകാകുളം: ആഭരണം മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിൽ കുടുങ്ങി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ ശ്രീകാകുളം ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിലേക്ക് ഒരു കുഴി തുരന്നിരുന്നു. ഇതിലൂടെ ആയിരുന്നു ഇയാൾ ക്ഷേത്രത്തിന് ഉളളിൽ കയറിയത് . എന്നാൽ, മോഷണം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയ ഇയാൾ കുഴിയിൽ കുടുങ്ങുകയാണ് ചെയ്തത്. ക്ഷേത്രത്തിലെ ചുമരിന് ഉളളിൽ ആണ് ഇയാൾ ദ്വാരം ഉണ്ടാക്കിയത്. തുടർന്ന് ഇയാൾ ഇതിലൂടെ മോഷണത്തിനായി ക്ഷേത്രത്തിന് ഉളളിൽ കയറി. ക്ഷേത്രത്തിന് ഉളളിൽ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങളും, പണവും മോഷ്ടാവ് കവർന്നു. പാപ്പാ റാവു (30) എന്ന മോഷ്ടാവാണ് ക്ഷേത്രത്തിന്റെ വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കവർന്ന് എടുത്തത്. എന്നാൽ, പാപ്പാ റാവുവിന്റെ ആദ്യത്തെ മോഷണം അല്ല ഇത്. ഇതിന് മുൻപും പലയിടങ്ങളിൽ ഇദ്ദേഹം മോഷണം നടത്തി എന്നാണ് റിപ്പോർട്ട്. മോ...
error: Content is protected !!