Saturday, August 16

Tag: Thalappara accident

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു
Accident

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു

മുന്നിയൂർ : തലപ്പാറ യിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. വലിയ പറമ്പ് സ്വദേശി ചാന്ത് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (22) ആണ് അപകടത്തിൽ പെട്ടത് എന്നറിയുന്നു. ഇന്ന് വൈകുന്നേരം 6.35 നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് സംഭവം. കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീണതായാണ് അറിയുന്നത്. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രക്കാർ പറയുന്നത്. റോഡിൽ തോടിന്റെ ഭാഗത്തെ കൈവരി ഉയരമില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....
Accident, Breaking news

തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞു 80 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞു അപകടം. 80 പേർക്ക് പരിക്ക്. 47 പുരുഷന്മാർ, 12 സ്ത്രീകൾ, 21 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 11 ന് ആണ് അപകടം. കോഴിക്കോട്‌ നിന്ന് എറണാകുളം പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന റോഡിൽ ലെക്സോറ ബാറിന് സമീപം, തലപ്പാറ പാലം കഴിഞ്ഞുള്ള വളവിൽ ഇരു ഭാഗത്തേക്കും ഉള്ള സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാ പ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ കോട്ടക്കൽ ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ...
Accident

തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു

ദേശീയപാത തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റയാൾ മരിച്ചു. കക്കാട് കരുമ്പിൽ സ്വദേശി പ്രസിദ്ധ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയുടെ മകൻ വിനോദ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം. കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
error: Content is protected !!