Sunday, September 20

Tag: Thalasseri

ഭാര്യയുടെ ചരമ വാർഷിക ദിനത്തിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

ഭാര്യയുടെ ചരമ വാർഷിക ദിനത്തിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂർ : തലശ്ശേരി പന്ന്യന്നൂർ സ്വദേശിയെ താനൂരിൽ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി പന്ന്യന്നൂർ സ്വദേശി കാരയിൽ ആണ്ടിയുടെ മകൻ ചന്ദ്രൻ (60) ആണ് മരിച്ചത്. ഒലീവ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക ക്വാട്ടേഴ്സിന്റെ മുന്നിലുള്ള മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം ഇവിടെ കെട്ടിടം പണിക്ക് വന്നതായിരുന്നു. ചന്ദ്രൻ്റെ ഭാര്യയുടെ ആറാം ചരമവാർഷികമാണ് ഇന്ന്അമ്മ- നാണി മക്കൾ റിനിൽ ചന്ദ്രൽ - റിജിൽ ചന്ദ്രൻ. മുതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു, ആർഎസ്എസ് എന്ന് സിപിഎം
Other

തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു, ആർഎസ്എസ് എന്ന് സിപിഎം

തലശ്ശേരിയിലും ന്യൂ മഹിയിലും ഇന്ന് ഹർത്താൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹരിദാസന്‍റെ വീടിനു സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക...