Tag: THALIPPARAMB

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23 കാരി അറസ്റ്റിൽ
Crime

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23 കാരി അറസ്റ്റിൽ

കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്ബ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ പുളിമ്ബറമ്ബിലെ ആരംഭൻ സ്നേഹ മെർലിനെയാണ് അറസ്റ്റ് ചെയ്തത്.പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ ...
Information

താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് ചെമ്പേരി സ്വദേശി ലത (55) യെ പാമ്പ് കടിച്ചത്. ഇവരെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കി...
error: Content is protected !!