Tag: Thaluk hospital

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ
Other

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന് തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു. അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ...
Local news

പകർച്ച വ്യാധി; പ്രതിരോധം ഊർജ്ജിതമാക്കി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : അഞ്ചാം പനി, മഞ്ഞപ്പിത്തം,ഛർദി, അതിസാരം, തുടങ്ങിയ പകർച്ച വ്യാധികൾ പടരുന്നതിനെ കരുതിയിരിക്കാനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി തിരൂരങ്ങാടി നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മൈക്ക് വാഹന പ്രചരണത്തിന്റെ ഉത്ഘാടനം ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി നഗരസഭ ഓഫീസ് പരിസരത്ത് നിർവ്വഹിച്ചു.രണ്ട് ദിവസങ്ങളിലായി ഈ വാഹനം JHI അബ്ദുൽറസാഖിന്റെ നേതൃത്വത്തിൽ നഗരസഭയുടെ മുഴുവൻ ഉൾ പ്രദേശങ്ങളിലും പ്രചരണം നടത്തും.കഴിഞ്ഞ ദിവസം നഗരസഭയിലെ മുഴുവൻ ഹോട്ടൽ, ബേക്കറി, കോഫീഷോപ്, കഫ്തീരിയ, ഫാസ്റ്റ് ഫുഡ് തുടങ്ങി ഭക്ഷണം വിൽക്കുന്ന സ്ഥാപന ഉടമകളുടെയും, സ്‌കൂളുകളിലെ പ്രധാനധ്യാപകർ, പി ടി എ, പ്രതിനിധികൾ എന്നിവരുടെയും പ്രത്യേക യോഗങ്ങൾ ചെരുകയും പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുംചെയ്തിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയ...
Accident

മുന്നിയൂർ ആലിൻ ചുവട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ ആലിൻ ചുവട് ഇറക്കത്തിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു അപകടം ഒരു കുട്ടി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റു. ആലിൻ ചുവട് അരീക്കാട്ട് പറമ്പ് മദാരി അസീസ് 45, ബന്ധുക്കളായ മുഹമ്മദ് ജിംഷാദ് (18), 4 വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റു. https://youtu.be/k8Mp168unCI മൂന്ന് പെരേയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചകിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റു രണ്ടു പേരെ കോട്ടക്കൽ മിംസിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4:10ന് ആലിൻ ചുവട് കൗമിലെ ഇറക്കത്തിൽ ആണ് അപകടം. ...
Kerala

ഒ പി ടിക്കറ്റിനായി ഇനി വരി നിൽക്കേണ്ട, വീട്ടിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌ൻ‌മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിങ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌ൻമെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ല...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു, രോഗികൾ ദുരിതത്തിൽ

ഡിവൈഫ്ഐ ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് നഗരസഭയുമായി വിവാദമുണ്ടായിരുന്നു തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു. കച്ചവടമില്ലാത്തതിനാൽ ഭീമമായ വാടക നൽകി നടത്താൻ സാധിക്കാത്തതിനാൽ നിർത്തുകയാണെന്ന് കരാറുകാരൻ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന കാന്റീൻ കഴിഞ്ഞ മാസം 27 മുതലാണ് 80,000 രൂപ മാസ വാടകയ്ക്ക് പറമ്പിൽ പീടിക സ്വദേശി വാടകയ്ക്ക് എടു ത്തിരുന്നത്. ഇതിനിടെ ലയൺസ് ക്ലബ്, സായിസേവാ സമിതി എന്നിവയുടെ നേതൃത്വത്തിൽ രാവിലെ ഉച്ച ക്കഞ്ഞിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ആരംഭിച്ചു. രോഗികൾക്കും കൂട്ടിരിപ്പു ഭക്ഷണം നൽകുന്നത് എച്ച്എംസി യുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെയായതിനാൽ ആശുപത്രിയിൽ വിതരണം ചെയ്യുന്നത് ആശുപത്രി അധികൃതർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് ആശുപത്രിക്ക് പുറത്ത് വെച്ച് വിതരണം തുടങ്ങി. എച്ച്എംസിയുമായുണ്ടാക്കിയ കരാറിന് വിരു...
Local news

താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പോലിസും തമ്മിൽ ഉണ്ടായ സംഘർഷം ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി

തിരൂരങ്ങാടി: താലൂക് ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗ തീരുമാനം. വരുമാനം കുറഞ്ഞത് മൂലം ആശുപത്രിയുടെ വികസന കാര്യങ്ങൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ദൈന്യം ദിന കാര്യങ്ങൾക്കും പ്രയാസമുള്ളതിനാൽ HMC വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി വിസിറ്റേഴ്സ് പാസ്സ് പുനാരാരംഭിക്കാനും എക്‌സ് റെ, ECG, ലാബ് ടെസ്റ്റ്‌, ഫിസിയോ തെറാപ്പി, ജനന സർട്ടിഫിക്കറ്റ്, ഓപ്പറേഷൻ മൈനർ, മേജർ, എന്നിവയിലെ ഫീസുകൾ കാലോചിതവും മറ്റു താലൂക്ക് ആശുപത്രിയിലെതിന് സമാനമായ വർധനവുകൾ വരുത്താൻ തീരുമാനിച്ചു. ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള op ഡോക്റ്റേഴ്‌സിന്റെ പേരുകൾ ബോർഡിൽ പ്രദർശിപ്പിക്കാനും ECG, xray, lab, ഉൾപ്പെടെ പാരാമെഡിക്കൽ പ്രവർത്തന സമയം അതാതു ഡിപ്പാർട്മെന്റുകൾക്ക് മുൻവശം പ്രദർശിപ്പിക്കാനും തീരുമാന...
error: Content is protected !!