Tag: Thanaloor

ഒഴൂര്‍- താനാളൂര്‍ പഞ്ചായത്തിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം
Information

ഒഴൂര്‍- താനാളൂര്‍ പഞ്ചായത്തിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം

തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കുന്ന റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയങ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. താനൂര്‍ നിയോജക മണ്ഡലത്തിലെ ഒഴൂര്‍, താനാളൂര്‍ പഞ്ചായത്തുകളിലെ നാല് റോഡുകളാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലെ തീരദേശ റോഡുകളുടെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പ്പറമ്പ്-കുറുവട്ടിശ്ശേരി റോഡ്, കുമ്മട്ടിപ്പാടം പാത്ത് വേ റോഡ്, അപ്പാട വലിയ യാഹു റോഡ്, താനാളൂര്‍ പഞ്ചായത്തിലെ ആലിന്‍ചുവട് ത്രീസ്റ്റാര്‍ ചന്ദ്രേട്ടന്‍ സ്മാരക റോഡ് എന്നിവ...
Malappuram

ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

എ ആർ നഗർ, ഊരകം, താനാളൂര്‍, പൂക്കോട്ടൂര്‍, കുറുവ, കോട്ടയ്ക്കല്‍, മലപ്പുറം,കല്‍പകഞ്ചേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/E24EYhRNG7PA7ClYupWnJW ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേ...
error: Content is protected !!