Thursday, April 16

Tag: The young man hacked the son of the person who gave him the visa

പറഞ്ഞ ജോലി ലഭിച്ചില്ല, വിസ നൽകിയ ആളുടെ മകനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
Crime

പറഞ്ഞ ജോലി ലഭിച്ചില്ല, വിസ നൽകിയ ആളുടെ മകനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

വണ്ടൂർ : വിസ നൽകുമ്പോൾ പറഞ്ഞ ജോലി ലഭിക്കാത്തതിന് വിസ നൽകിയ ആളുടെ മകനെ വെട്ടിപ്പരുക്കേല്‍പിച്ച പ്രതി അറസ്റ്റില്‍. വണ്ടൂര്‍ വെന്തോടന്‍പടി സ്വദേശി മിഷാബിനെയാണ് വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.പറഞ്ഞ ജോലിക്കുള്ള വിസയല്ല ലഭിച്ചതെന്ന് ആരോപിച്ച്‌ വെട്ടേറ്റ ഫഹദിന്റെ പിതാവുമായി മിഷാബിന് ദീർഘനാളായി തര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. വണ്ടൂര്‍ വാണിയമ്പലത്ത് വച്ച്‌ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. വണ്ടൂര്‍ പാലാമഠം സ്വദേശി 19 വയസുള്ള ഫഹദിനാണ് വെട്ടേറ്റത്. ഫഹദിന്റെ പിതാവ് ജിദ്ദയിലേക്ക് വിസ തരപ്പെടുത്തി നല്‍കിയ വെന്തോടന്‍പടി സ്വദേശി പുഴുത്തുണ്ണി മിഷാബാണ് ഫഹദിനെ ആക്രമിച്ചത്. അക്രമത്തില്‍ ഫഹദിന്റെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതി മിഷാബിനെ വധശ്രമത്തിന് കേസെടുത്ത് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമ...
error: Content is protected !!