Tuesday, October 21

Tag: Thennaladog

തേഞ്ഞിപ്പലത്തും തെന്നലയിലും തെരുവുനായ ആക്രമണം; തേഞ്ഞിപ്പലത്തെ നായക്ക് പേ വിഷബാധ
Other

തേഞ്ഞിപ്പലത്തും തെന്നലയിലും തെരുവുനായ ആക്രമണം; തേഞ്ഞിപ്പലത്തെ നായക്ക് പേ വിഷബാധ

തേഞ്ഞിപ്പലം : തെരുവുനായയുടെ ആക്രമണത്തിൽ തേഞ്ഞിപ്പലത്ത് 4 പേർക്ക് പരിക്കേറ്റു. ഞായർ രാത്രിയും ഇന്നലെ രാവിലെയുമായി പഞ്ചായത്തിലെ 7, 9, 10 വാർഡുകളിൽ ഗ്രാമീണരെ പരിഭ്രാന്തരാക്കി നായ പരാക്രമം തുടരുകയായിരുന്നു. ദേവതിയാൽ‌ ജ്യോതിസ് വീട്ടിൽ പി.ടി.ജോഷി, കൊയപ്പപ്പാടം പള്ളിയാളി വീട്ടിൽ ആർ.പ്രജിത, കൊയപ്പ പള്ളിയാളി ഷീജ, പള്ളിയാളി കൃഷ്ണജിത്ത് എന്നിവർക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജിൽ എത്തിച്ച് എല്ലാവർക്കും ഇൻജക്‌ഷൻ നൽകി. ജോഷിയെ ഞായർ രാത്രി വീട്ടു പരിസരത്ത് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നായ ഓടി വന്ന് കടിക്കുകയായിരുന്നു. വിറക് മാറ്റിയിടവെ ഇന്നലെ രാവിലെ 10ന് ആണ് ഷീജയെ നായ കടിച്ചത്. ഷീജയുടെ ഭർത്താവ് ഗോവിന്ദൻ കുട്ടി വിവരമറി‍ഞ്ഞ് വീട്ടിലേക്ക് പോകവേ നായ പിന്തുടർന്ന് ചാടിയെങ്കിലും അദ്ദേഹം കടിയേൽക്കാതെ രക്ഷപ്പെട്ടു. നായ മുണ്ടിൽ കടിച്ചതാണ് ഗോവിന്ദൻ കുട്ടിക്ക് രക്ഷയായത്. ഈ നായ പിന്നീട് ചത്തു. തേഞ്ഞിപ്പലത്തും ...
error: Content is protected !!