കാല് തല്ലിയൊടിച്ച ശേഷം പീഡന കേസും : ഇന്‍സ്പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച് കാല് തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മിഷന് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന് കണ്ടെത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് ഐ.ജിക്ക് നല്കിയ നിര്‍ദ്ദേശം.
കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസു കൊടുത്തെ...