സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ തന്നെ വേണം; കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
സ്കൂളിൽ ചേർന്നാലും സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ നിർബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാർത്ഥികളുടെ ജനനതിയ്യതി കണക്കാക്കാനുള്ള ആധികാരിക രേഖയായ ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്നത്തിനിടയാക്കുന്നത്.
ആറാം പ്രവൃത്തി ദിവസത്തിൽ 'സമ്പൂർണ' പോർട്ടലിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാത്രമേ സർക്കാരിന്റെ കണക്കിൽപ്പെടൂ. ആ വിവരങ്ങൾ അന്ന് 'സമന്വയ' പോർട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നൽകുന്ന വിവരങ്ങൾ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നത്. സ്കൂളിൽ ചേരുന്ന കുട്ടിയുടെ ആധാർ അധിഷ്ഠിത വിവരങ്ങളാണ് 'സമ്പൂർണ്ണ' യിൽ ഉൾപ്പെടുത്തേണ്ടത്. ജനനതിയ്യതിയും ആധാർ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്.
ആധാറില്ലാത്ത കുട്ടികളാണെങ്കിൽ ആറാം പ്രവൃത്തി ദിവസത്തിനകം അവർക്ക് ആധാർ ലഭ്യമാക്കാനുള്ള നടപടിയെ...