Tag: TIrur district hospital

പേ വിഷബാധയ്ക്കെതിരെയുള്ള സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും
Health,

പേ വിഷബാധയ്ക്കെതിരെയുള്ള സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

തിരൂരങ്ങാടി : പേവിഷബാധയ്ക്കെതിരെയുള്ള സീറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപ്രതിയിലും ലഭ്യമാകും. നായ, പൂച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ പരുക്കേറ്റാൽ പേവിഷബാധ ഏൽക്കാതിരിക്കാൻ മുറിവിന് ചുറ്റും നൽകുന്ന ആന്റി റാബിസ് സീറം ആണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കുന്നത്.ആദ്യ കുത്തിവയ്പിന് ശേഷം നൽകുന്നതാണിത്. വാർത്തകൾ വാട്‌സ്ആപ്പിൽ കിട്ടാൻ ലിങ്കിൽ കയറി ജോയിൻ ചെയ്യുക.. https://chat.whatsapp.com/FqWCyqSVfg91uW87INwHKV ഇതുവരെ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും മാത്രമാണു ലഭിച്ചിരുന്നത്. നായയുടെ കടിയേറ്റവർ ഇതിനായി കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോകേണ്ട അവസ്ഥയായിരുന്നു. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം ആരംഭിച്ച തിനാൽ സീറം ലഭ്യമാക്കണമെ...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കാന്‍ അടിയന്തര നടപടികള്‍ക്ക് തീരുമാനം

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് പ്രൊപ്പോസല്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു. ഒഫ്ത്താല്‍മോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, ഗൈനക്കോളജി വിഭാഗങ്ങളില്‍ എന്‍.എച്ച്.എം മുഖേന എത്രയും വേഗം താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനം. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാറിലേക്ക് നല്‍കിയ ശുപാര്‍ശയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശം നല്‍കി.  അനസ്തറ്റിക്സ് തസ്തികയില്‍ താത്ക്കാലിക സംവിധാനം വേണമെന്ന ആവശ്യത്തില്‍ സാധ്യത പരിശോധിക്കാനും ഡയാലിസിസ് കേന്ദ്രത്തില്‍ ഒരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തുന്നതിനായി മൂന്ന് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ എച്ച്.എം.സി വഴി ഫണ്ട് കണ്ടെത്താനും തീരുമാനമായി. ആധുനിക ലേബര്‍ റൂം സൗകര്യം ഒരുക്കാന്‍ മൂന്നുമാസത്തിനകം പ്രവ...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര – കരള്‍ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ ആരംഭിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര, കരള്‍ രോഗ വിഭാഗത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു.  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ   ആദ്യ ഉദര- -കരള്‍രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാണിത്. ആധുനിക എന്‍ഡോസ്‌കോപ്പി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലൂ ലൈറ്റ് ഇമേജിങ്, ലിങ്ക്ഡ് കളര്‍ ഇമേജിങ് എന്നീ നൂതന സംവിധാനങ്ങളോടു കൂടിയതാണ്  എന്‍ഡോസ്‌കോപ്പി മെഷീന്‍. ഉദര സംബന്ധമായ കാന്‍സര്‍ നിര്‍ണയം, ബയോപ്‌സിക്കായുള്ള സാംപിള്‍ ശേഖരണം, രക്തം ഛര്‍ദിക്കുന്നവര്‍ക്ക് ഉള്ളിലെ മുറിവ് കെട്ടാനുള്ള സംവിധാനം, വിഴുങ്ങിയ നാണയം പുറത്തെടുക്കല്‍ തുടങ്ങിയവ ഈ മെഷീനിലൂടെ നടത്താനാകും. ഇതിനു പുറമേ കൊളണോസ്‌കോപ്പിയും, ഫൈബ്രോസ്‌കാന്‍ സംവിധാനവും ഇവിടെയുണ്ട്. നിലവില്‍ പകല്‍ മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുക. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ...
Malappuram

ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി; ഒരു വർഷത്തിനിടെ നടത്തിയത് 2523 ശസ്ത്രക്രിയകൾ

കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2021-ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്ന് തിരൂർ ജില്ലാ ആശുപത്രിയാണ്. 2523(രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിമൂന്ന്) ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ മാത്രം തിരൂർ ജില്ലാആശുപത്രിയിൽ വിജയകരമായി നടന്നത്. ജനറൽ/റീജ്യണൽ അനസ്തേഷ്യ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകൾ 1614 എണ്ണമാണ് ജില്ലാ ആശുപത്രിയിൽ നടന്നത്. ഇവയിൽ 1032 ശസ്ത്രക്രിയകൾ ഗൈനക്കോളജി വിഭാഗത്തിന്റെയാണ്.നേരത്തെ കോവിഡ് ബാധിതരുടെ അടക്കം അടിയന്തിര പ്രസവശസ്ത്രക്രിയകൾ മികച്ചരീതിയിൽ ചെയ്ത് ഗൈനക്കോളജിവിഭാഗം പ്രശംസപിടിച്ചുപറ്റിയിരുന്നു.സങ്കീർണ്ണമായ പ്രസവശസ്ത്രക്രിയകൾക്ക് പുറമേ ഗർഭാശയരോഗങ്ങൾക്കുള്ള ഹിസ്ട്രക്ടമി,അണ്ഡാശയരോഗങ്ങൾക്കുള്ള ഓവറോട്ടമി തുടങ്...
Accident

തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്

തിരൂർ ജില്ല ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്.ലിഫ്റ്റിന് ഭാരം കൂടിയതാണ് പൊട്ടി വീഴാൻ കാരണം. ഇന്ന് വൈകുന്നേരം7 മണിക്കാണ് അപകടം.15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്. നാലാം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി വീണത്. തിരുനാവായ സൗത്ത് സ്വദേശി മണ്ണുപറമ്പിൽ സുലൈമാൻ (38), കൽപ്പറ്റ പാലക്കൽ പറമ്പിൽ സ്വദേശിനി സഫിയ (53), കാടാമ്പുഴ സ്വദേശി കൊത്തങ്ങത്തു പറമ്പിൽ സ്വാലിഹ്, (42), എന്നിവർക്കാണ് ഗുരുതര പരിക്കുള്ളത്. മറ്റുള്ളവർക്ക് നിസ്സാര പരിക്കെറ്റു. ഇവർ എല്ലാവരും താലൂക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു. ...
error: Content is protected !!