Saturday, July 5

Tag: Tirur thaluk

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ  ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ
Other

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ

തിരൂർ : ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മൂലം. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടി. തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ ...
Malappuram

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി

തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. ഫോണ്‍ ‌സ്വിച്ച്‌ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്ബറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു....
error: Content is protected !!