Tag: Tirurangadi block panchayath

റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം
Local news

റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റം. കൊടിഞ്ഞി തിരുത്തിയിലാണ് സംഭവം. വലിയ ലോറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനാൽ റോഡ് തകരുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഒരു വിഭാഗം നാട്ടുകാരും, പ്രദേശത്തുകാരൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചുവും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. വർഷങ്ങൾക്ക് മുമ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്ത് തിരുത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്നു. ഇവ കൊണ്ടു പോകുന്നതിന് കലക്റ്ററുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ലോറിയിൽ ഇവ നീക്കം ചെയ്ത് തുടങ്ങിയിരുന്നു. വലിയ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നത് കാരണം റോഡ് തകരുന്നത് ഒരു വിഭാഗം നാട്ടുകാർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. തിരുത്തി സ്കൂളിൽ സാക്ഷരത മിഷൻ നടത്തുന്ന മികവ് പരീക്ഷ ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ബ്ലോക്ക്...
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒടിയിൽ പീച്ചുവിനെ തിരഞ്ഞെടുത്തു
Local news

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒടിയിൽ പീച്ചുവിനെ തിരഞ്ഞെടുത്തു

പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഒടിയില്‍ പീച്ചു സ്ഥാനമേറ്റു. യു ഡി എഫ് ധാരണയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്ന കോണ്‍ഗ്രസിലെ വീക്ഷണം മുഹമ്മദ് രാജി വെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. 15 ങ്ങളിൽ 14 പേർ പങ്കെടുത്തു. പ്രതിപക്ഷ ത്തെ 3 അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഐക്യകണ്ഡേനയാണ് പീച്ചുവിനെ തെരഞ്ഞെടുത്തത്. 11 അംഗങ്ങൾ പങ്കെടുത്തു. വരണാധികാരിയായ ജില്ലാ എംപ്ലൊയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത സത്യവാചകം ചോല്ലിക്കൊടുത്തു.ശേഷം നടന്ന അനുമോദന ചടങ്ങില്‍ വീക്ഷണം മുഹമ്മദ്, കെ കുഞ്ഞിമരക്കാര്‍, കെ കലാം മാസ്റ്റര്‍, ഊര്‍പ്പായി മുസ്തഫ, ഷാഫി പൂക്കയില്‍, പി.കെ റൈഹാനത്ത്, യു.എ റസാഖ്, സി.സി ഫൗസിയ, സെക്രട്ടറി സി പി ബിന്ദു എന്നിവർ പ്രസംഗിച്ചു. ...
Local news

ഒരു ദേശത്തിൻ്റെ സ്വപ്നം യാതാർത്ഥ്യമായി; വെങ്ങാട്ടമ്പലം- നാവുരുത്തി റോഡ് ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് 11 തെയ്യാലയിലെ നാവുരുത്തി പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ പതിറ്റാണ്ടുകളോളം പഴക്കമുള്ള സ്വപ്നമാണ് വെങ്ങാട്ടമ്പലം നാവുരുത്തിറോഡ് ഡ്രൈനേജ് നിർമ്മാണത്തിലൂടെ സഫലമായത്. മഴക്കാലത്ത് വെള്ളം കെട്ടികിടന്ന് ഈ പ്രദേശത്തുകാർ ഏറെ പ്രയാസത്തിലായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA പലവട്ടം തൊട്ടടുത്ത പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമൊക്കെ ദിവസങ്ങൾ തള്ളിനീക്കിയ ഇവിടുത്തുകാർക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് വെങ്ങാട്ടമ്പലം-നാവുരുത്തി റോഡ് ഡ്രൈനേജ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ മെമ്പർ പി.പി അനിതയുടെ ശ്രമഫലമായാണ് ബ്ലോക്ക്പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഡ്രൈനേജ് നിർമ്മിച്ചത്. തിരൂരങ്ങാടി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പി.പി അനിത ഉൽഘാടനം ചെയ്തു. നന്നമ്പ്ര ഗ്രാ...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ്: യു ഡി എഫ് നില നിർത്തി

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ (എസ് സി സംവരണം) യു ഡി എഫ് നിലനിർത്തി. 2007 വോട്ടിന് ലീഗിലെ സി.ടി.അയ്യപ്പൻ വിജയിച്ചു. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷം നേരിയ കുറവ് മാത്രമാണ് ഉണ്ടായത്. വോട്ട് നില: സി ടി അയ്യപ്പൻ - ലീഗ്. 3814, കെ.ഭാസ്‌കരൻ എൽ ഡി എഫ് സ്വതന്ത്രൻ- 1807, പ്രേമദാസൻ -ബിജെപി, 101. ഭൂരിപക്ഷം 2007. മൊത്തം 5722 വോട്ടാണ് പോൾ ചെയ്തത്. 52.24%. കഴിഞ്ഞ തവണ 65%. കഴിഞ് തവണ 2524 വോട്ട് ആയിരുന്നു ഭൂരിപക്ഷം....
Politics

പാറക്കടവ് ഉപ തിരഞ്ഞെടുപ്പ് നാളെ

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ (വ്യാഴാഴ്ച ) നടക്കും. മുന്നിയൂർ പഞ്ചായത്തിലെ 6 വാർഡുകൾ ഉൾപ്പെട്ടതാണ് പാറക്കടവ് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന യു ഡി എഫിലെ കെ പി രമേഷ്ന്റെ മരണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. സി.ടി.അയ്യപ്പൻ ലീഗ് (കോണി), കെ.ഭാസ്കരൻ എൽ ഡി എഫ് സ്വതന്ത്രൻ (ഓട്ടോ), പ്രേമദാസൻ ബി ജെ പി- (താമര) എന്നിവരാണ് സ്ഥാനാർഥികൾ. 6 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടിങ്ങ്. 22 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും....
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്....
Local news

നവീകരിച്ച നന്നമ്പ്ര വെങ്ങാട്ടമ്പലം – ചെകിടംക്കുന്ന് റോഡ് തുറന്നുകൊടുത്തു

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ചിറ്റമ്പലം ഇമ്പിച്ചിമുഹമ്മദ് ഹാജി സ്മാരക (വെങ്ങാട്ടമ്പലം - ചെകിടംക്കുന്ന്) റോഡ് തുറന്നുകൊടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ ദൈനംദിനം നൂറുക്കണക്കിനുപേർ ഉപയോഗിക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥ നാട്ടുകാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി അനിതയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്നാണ് മെമ്പർ പ്രത്യേകം താൽപര്യമെടുത്ത് റോഡ് പുനർനിർമ്മാണത്തിനുള്ള സാഹചര്യമൊരുക്കിയത്.നിർമ്മാണം പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി സാജിത നിർവഹിച്ചു. പി.പി അനിത അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി, മെമ്പർമാരായ ധന്യാദാസ്, ടി. പ്രസന്നകുമാരി., പി.കെ.എം ബാവ, സജിത്ത് കാച്ചീരി, ദാസൻ കൈതക്കാട്ടിൽ, ഭാസ്കരൻ പുല്ലാണി, യു.വി അബ്ദുൽ കരിം, ടി. ഹുസൈൻ, ദേവദാസ് പുളിക്കൽ, പി. ശങ്കരൻകുട്ടി നായർ, രാമ...
error: Content is protected !!