Tuesday, July 21

പാറക്കടവ് ഉപ തിരഞ്ഞെടുപ്പ് നാളെ

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ (വ്യാഴാഴ്ച ) നടക്കും. മുന്നിയൂർ പഞ്ചായത്തിലെ 6 വാർഡുകൾ ഉൾപ്പെട്ടതാണ് പാറക്കടവ് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന യു ഡി എഫിലെ കെ പി രമേഷ്ന്റെ മരണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. സി.ടി.അയ്യപ്പൻ ലീഗ് (കോണി), കെ.ഭാസ്കരൻ എൽ ഡി എഫ് സ്വതന്ത്രൻ (ഓട്ടോ), പ്രേമദാസൻ ബി ജെ പി- (താമര) എന്നിവരാണ് സ്ഥാനാർഥികൾ. 6 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടിങ്ങ്. 22 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

error: Content is protected !!